ഗേറ്റ് തുറക്കാൻ വൈകി; ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച 38 കാരി അറസ്റ്റിൽ

By Web TeamFirst Published Sep 11, 2022, 9:04 PM IST
Highlights

പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം വീണ്ടും പുറത്ത് വന്ന ഇവ‍ര്‍ സെക്യൂരിറ്റിയോട് തട്ടിക്കയറുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ദില്ലി : നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച മുപ്പത്തിയെട്ടുകാരി അറസ്റ്റിൽ. കോളേജ്  അധ്യാപികയായ സുതപ ദാസാണ് അറസ്റ്റിലായത്. നോയിഡ സെക്ടർ -121 ലെ  ആഡംബര കെട്ടിട സമുച്ചയമായ ക്ലിയോ കൗണ്ടിയിലാണ് സംഭവം. കോളജ് അധ്യാപികയായ സുതപ ദാസ് കാറുമായി എത്തിയപ്പോൾ ഗെയ്റ്റ് തുറക്കാൻ വൈകിയെന്നാരോപിച്ചാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്. പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം വീണ്ടും പുറത്ത് വന്ന ഇവ‍ര്‍ സെക്യൂരിറ്റിയോട് തട്ടിക്കയറുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ചൊവ്വാഴ്ച്ച നടന്ന സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ശകാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിരയായ സച്ചിൻ കുമാർ നൽകിയ പരാതിയിൽ ഫേസ്-3 പലീസ് കേസെടുത്തു. സിആർപിസി 151വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് നോയിഡ സെക്ടർ -128 ലെ ജെയ്‌പീ വിഷ്‌ടൗൺ സൊസൈറ്റിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ദില്ലിയിലെ അഭിഭാഷകയായ ഭവ്യാ റോയിയും അറസ്റ്റിലായിരുന്നു.

മൊബൈൽ തട്ടിപ്പറിച്ചോടാൻ ശ്രമം, അക്രമിയെ കോളറിൽ പിടിച്ച് നിർത്തി യുവതി, വീഡിയോ വൈറൽ 

ക്യാന്‍സർ രോഗിയായ വയോധികയുടേത് കൊലപാതകം

കൊല്ലം : കുന്നിക്കോട് ക്യാന്‍സർ രോഗിയായ വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 

പിന്നാലെ നടന്ന പൊലീസ് അന്വേഷണവും വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും നാട്ടുകാരുടെ സംശയം ശരിവച്ചു. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിലും പാടുകളുണ്ടായിരുന്നു. ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

click me!