സുരക്ഷാ ജീവനക്കാരനെ കൊന്ന് എടിഎം കവർച്ച: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

Published : Jan 13, 2023, 07:19 PM ISTUpdated : Jan 13, 2023, 07:57 PM IST
സുരക്ഷാ ജീവനക്കാരനെ കൊന്ന് എടിഎം കവർച്ച: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

Synopsis

എടിഎമ്മിൽ പണം നിറച്ച ശേഷം ബാഗുമായി പുറത്തിറങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച് ആൾ വെടിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ദില്ലി : വസീറാബാദിലെ എടിഎം കവർച്ചയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച്ചയാണ് എടിഎമ്മിലേക്ക് പണം നിറയ്ക്കാൻ എത്തിയ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് പണം കവർന്നത്. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് കവർന്നത്. എടിഎമ്മിൽ പണം നിറച്ച ശേഷം ബാഗുമായി പുറത്തിറങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച ആൾ വെടിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

പണം നിറയ്ക്കാൻ എത്തിയ രണ്ട് പേർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ഒരാൾ വെടിവെപ്പിനിടെ രക്ഷപ്പെട്ട് വാഹനത്തിന്റെ അടുത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ പണം അടങ്ങിയ ബാഗുമായി പുറത്തേക്ക് ഇറങ്ങിയ സുരക്ഷ ജീവനക്കാരനെ വെടിവച്ച് വീഴ്ത്തി ആക്രമി പണവുമായി കടന്നു കളയുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ ഉദയ്പാൽ സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. 

 

 

 

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം