
കോയമ്പത്തൂര്‍(Coimbatore): വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് (Chain snatching) കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് (Youth congress leader) പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാനെയാണ് (Faisal rahman) പൊലീസ് (Police) പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയില്‍ മോഷണം നടന്നത്.
വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മുല്ലപ്പെരിയാര്‍: പൃഥ്വിരാജിന്റെ കോലം കത്തിച്ച് തമിഴ്‍നാട്ടില്‍ പ്രതിഷേധം
പ്രദേശത്തെ 17കാരനാണ് മറ്റൊരു പ്രതി. ഫൈസല്‍ റഹ്മാനാണ് മാലപൊട്ടിച്ചത്. കുനിയമത്തൂരും പരിസരങ്ങളിലുമായി നടന്ന അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ ഫൈസല്‍ റഹ്മാന് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
'അധിക്ഷേപകരമായ പരാമര്‍ശം'; കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam