അബുദാബിയിൽ മരിച്ച ചാലക്കുടിക്കാരി ഡെൻസിയുടെ മൃതദേഹം രണ്ടര വർഷത്തിന് ശേഷം ഇന്ന് റീ പോസ്റ്റ്മോർട്ടം ചെയ്യും

Published : Aug 25, 2022, 12:31 AM ISTUpdated : Aug 25, 2022, 12:32 AM IST
 അബുദാബിയിൽ മരിച്ച ചാലക്കുടിക്കാരി ഡെൻസിയുടെ മൃതദേഹം രണ്ടര വർഷത്തിന് ശേഷം  ഇന്ന് റീ പോസ്റ്റ്മോർട്ടം ചെയ്യും

Synopsis

രണ്ടര വർഷം മുമ്പ് അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി ഡെൻസിയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും. നോർത്ത് ചാലക്കുടി സെന്‍റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം രാവിലെ ഒന്പതരയോടെ പുറത്തെടുക്കും

ചാലക്കുടി: രണ്ടര വർഷം മുമ്പ് അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി ഡെൻസിയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും. നോർത്ത് ചാലക്കുടി സെന്‍റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം രാവിലെ ഒന്പതരയോടെ പുറത്തെടുക്കും.  തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് റീ പോസ്റ്റ് മോർട്ടം. നിലന്പൂരിലെ പാരമ്പര്യ വൈദ്യൻ കൊലക്കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫാണ് ഡെൻസിയേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിനെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഷൈബിൻ അഷ്റഫിന്‍റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. 2020 മാർച്ച് 5 -നാണ് ഹാരിസും ഡെൻസിയും കൊല്ലപ്പെടുന്നത്. ഡെൻസിയെ കൊന്നശേഷം, ഹാരിസ് ആത്മഹത്യ ചെയ്തു എന്നായിരുന്നു അബുദാബി പൊലീസ് കരുതിയിരുന്നത്. എന്നാൽ കടുതൽ വെളിപ്പെടുത്തലുകളും മൊഴിയും വന്നതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പൊലീസിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി തേടിയത്. 

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. ചാലക്കുടി സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തുനിന്നുള്ള ഒരാളുടെ സഹായത്തോടെയാണ് പൊലീസ് പുറത്തെടുക്കുക. 2020 മാർച്ചിലായിരുന്നു അബുദാബിയിൽ ഇരട്ടക്കൊലപാതകം നടന്നത്. ഡെൻസിയെ കൊന്ന് ഹാരിസ് ആത്മഹത്യ ചെയ്തു എന്നായിരുന്നു കേസിൽ അബുദാബി പൊലീസ് കണ്ടെത്തിയത്. 

Read more: 15 തവണ വിളിച്ചു , സ്വകാര്യ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി, ടെക്കി യുവതിയുടെ മരണത്തിൽ കാമുകനെതിരെ ആരോപണം

എന്നാൽ അത് അങ്ങനെ വരുത്തി തീർക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പുതിയ നിഗമനം.  ഇരട്ട കൊലപാതകമായിരുന്നു അതെന്ന് ഷൈബിന്റെ സംഘത്തിലെ അംഗവും  കൂട്ടാളിയുമായ നൗഷാദ് സെക്രട്ടേറിയറ്റിനു മുന്നിലെത്തി ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതും ഷൈബിന്റെ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പൊലീസിന് സംശയങ്ങൾ ഉയർന്നതും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ
'2 മിനിറ്റ് സംസാരിക്കണമെന്ന്' മകൻ സ്നേഹിക്കുന്ന യുവതി, കാത്തിരിക്കാൻ പറഞ്ഞതോടെ കത്തിയെടുത്ത് കുത്തി, ടെക്സ്റ്റൈൽസിൽ ജീവനക്കാരിക്ക് നേരെ ആക്രമണം