പോക്സോ കേസിൽ ചങ്ങനാശ്ശേരി കോടതിയുടെ അത്യപൂർവ്വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

Published : Apr 05, 2022, 10:15 PM ISTUpdated : Apr 05, 2022, 10:18 PM IST
പോക്സോ കേസിൽ ചങ്ങനാശ്ശേരി  കോടതിയുടെ അത്യപൂർവ്വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

Synopsis

എരുമേലി ചെറുവേലി വില്ലേജിലെ 53 കാരൻ സോമന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. 2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന അടുത്ത ബന്ധുവായ പെൺകുട്ടിയാണ് സോമൻ നിരവധി തവണ പീഡിപ്പിച്ചത്. 

കോട്ടയം: പോക്സോ കേസിൽ (POCSO) അത്യപൂർവ്വ വിധിയുമായി ചങ്ങനാശ്ശേരി (Changanassery)  ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 

എരുമേലി ചെറുവേലി വില്ലേജിലെ 53 കാരൻ സോമന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. 2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന അടുത്ത ബന്ധുവായ പെൺകുട്ടിയാണ് സോമൻ നിരവധി തവണ പീഡിപ്പിച്ചത്. ഗർഭിണിയായ കുട്ടി പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എരുമേലി എസ്എച്ച്ഒ ആയിരുന്ന മനോജ് മാത്യു ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ആണ് പ്രതിക്കു വിനയായത്. 

Read Also: ആലത്തൂരിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട് ആലത്തൂരിൽ (Alathur)  മൂന്നര കിലോ കഞ്ചാവുമായി (Cannabis)  യുവാവ് പിടിയിലായി. അമ്പലപ്പറമ്പ്‌ സ്വദേശി സാദിഖിനെയാണ്  എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്ന ആളാണ് പ്രതിയെന്ന് എക്സൈസ് വ്യക്തമാക്കി. 

Read Also: സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം: കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ  സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്ന പുതിയ പാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്ന് പിടികൂടി.  ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചുവരുന്നത്. തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരാണ് സമൂഹത്തിലെ നാനാതുറകളിലും എത്തിക്കുന്നത്. ഇരുപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ദുഷ്യന്തൻ.  വിൽപ്പനയ്ക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം പ്രതിയിൽ നിന്നും കണ്ടെടുത്തത്.

ജില്ലയിൽ വിഷു ആഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു വെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് നഗരത്തിൽ വിഹന പരിശോധനകൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല. 

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.  മെഡിക്കൽ കോളേജ്  പൊലീസ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.  ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഡൻസാഫ് അംഗങ്ങളായ കാരയിൽ സുനോജ്, അർജുൻ അജിത്ത്  മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർ അജിത് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ രാരീഷ്, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം