ഭാര്യയ്ക്ക് അശ്ലീല സന്ദേശം; അഭിഭാഷകനെ വെട്ടിപ്പരിക്കേൽപിച്ച് കോടതി ജീവനക്കാരൻ; യുവതിക്കും പങ്കുണ്ടെന്ന് പൊലീസ്

Published : Nov 22, 2024, 07:54 PM IST
ഭാര്യയ്ക്ക് അശ്ലീല സന്ദേശം; അഭിഭാഷകനെ വെട്ടിപ്പരിക്കേൽപിച്ച് കോടതി ജീവനക്കാരൻ; യുവതിക്കും പങ്കുണ്ടെന്ന് പൊലീസ്

Synopsis

ഹൊസൂരിൽ പട്ടാപ്പകൽ നടന്ന വധശ്രമം കോടതി ജീവനക്കാരൻ ആനന്ദ് കുമാറിന്റെ ഭാര്യ സത്യവതിയുടെ പ്രേരണയിലും അറിവോടെയും എന്നുമാണ് കൃഷ്ണഗിരി പൊലീസിന്റെ കണ്ടെത്തൽ.

ചെന്നൈ:  തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്. അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ് 
പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ നില ഗുരുതരമായി തുടരുകയാണ്.

ഹൊസൂരിൽ പട്ടാപ്പകൽ നടന്ന വധശ്രമം കോടതി ജീവനക്കാരൻ ആനന്ദ് കുമാറിന്റെ ഭാര്യ സത്യവതിയുടെ പ്രേരണയിലും അറിവോടെയും എന്നുമാണ് കൃഷ്ണഗിരി പൊലീസിന്റെ കണ്ടെത്തൽ. അഭിഭാഷകനായ കണ്ണൻ, പ്രണയാഭ്യർത്ഥനയുമായി സത്യവതിയെ പിന്തുടരുകയും ഫോണിലേക്ക് തുടർച്ചയായി  സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോൾ സത്യവതി ചെരുപ്പൂരി കണ്ണന്റെ മുഖത്തടിച്ചു. എന്നിട്ടും കണ്ണൻ പിന്മാറായതോടൊണ് ജനുവരിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അഭിഭാഷക അസോസിയേഷൻ ഇടപെട്ട് പരാതി ഒതുക്കിയെങ്കിലും ഇടവേളയ്ക്ക് ശേഷം  കണ്ണൻ വീണ്ടും സന്ദേശങ്ങൾ അയക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് ഭർത്താവ് ആനന്ദിനോട് പരാതിപ്പെടുകയും കണ്ണന്റെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള പദ്ധതിയിടുകയും ചെയ്തത്. കണ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം
ഭർത്താവ് കീഴടങ്ങിയെന്നറിഞ്ഞ സത്യവതി ഒളിവിൽ പോയിരുന്നു. എന്നാൽ പൊലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെടാനായില്ല. സത്യവതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെകടർ ആർ. നാഗരാജ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ള കണ്ണൻ അപകടനില തരംണം ചെയ്തിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ