
ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.
2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നും ബെെക്കിൽ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും ജ്യോതിഷ് പ്രതിയാണെന്ന് അരൂര്‍ പൊലീസ് പറഞ്ഞു.
ചേര്‍ത്തല ഡിവൈ.എസ്.പിയായിരുന്ന എ.ജി ലാല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ.എന്‍ മനോജ്, ആര്‍.എല്‍.മഹേഷ്, സൈബര്‍ സെല്‍ എസ്.ഐ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത, പ്രീത, ബിനു, അനില്‍, അനുപ് ആന്റണി, സുധീഷ് ചന്ദ്ര ബോസ് എന്നിവര്‍ കേസ് അന്വേഷണത്തില്‍ പങ്കാളികളായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.ബീന കാര്‍ത്തികേയന്‍, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
'36 മണിക്കൂര്‍ മദ്യനിരോധനം, ഉത്തരവില്‍ മാറ്റം': പുതിയ തീരുമാനം അറിയിച്ച് തൃശൂർ കലക്ടര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam