
തൃശ്ശൂര്‍: ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കൊല്ലപ്പെട്ട ചിത്രയുടെ ഭർത്താവ് മോഹനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ഇവരെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ബുധനാഴ്ച അർദ്ധ രാത്രിയോടെ ആണ് ചിത്രയെ ഭർത്താവ് മോഹൻ അമ്മയുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവ ശേഷം ഇയാളും സുഹൃത്തുക്കളും നാടു വിടുകയായിരുന്നു. കോയമ്പത്തൂർ വഴി പഴനിയിലെത്തിയ ഇവർ ബന്ധുക്കളുടെ നിർബന്ധത്തെത്തുടർന്ന് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപെട്ടു സംസാരിക്കുന്നതിനിടെ ചിത്ര പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് മോഹൻ മൊഴി നൽകി. മോഹന്‍റെ സുഹൃത്തുക്കളായ രവികുമാറിനും കൃഷ്ണകുമാറിനും കൊലപാതകത്തെപ്പറ്റി പൂർണ്ണമായും അറിയില്ലെന്നാണ് പൊലീസ് കരുതുന്നത്. മോഹനൊപ്പം വീട്ടിലെത്തിയെങ്കിലും ആക്രമം നടക്കുമെന്ന് ഇവർ കരുതിയിരുന്നില്ല. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ സഞ്ചരിച്ച കാറും കണ്ടെടുത്തിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam