ക്ഷേത്രത്തിൽ ഗാനമേളക്കിടെ സംഘർഷം, യുവാക്കൾക്ക് കുത്തേറ്റു; രണ്ട് പ്രതികൾ പിടിയിൽ

Published : Jan 26, 2023, 03:59 AM ISTUpdated : Jan 26, 2023, 04:03 AM IST
ക്ഷേത്രത്തിൽ ഗാനമേളക്കിടെ  സംഘർഷം, യുവാക്കൾക്ക് കുത്തേറ്റു; രണ്ട് പ്രതികൾ പിടിയിൽ

Synopsis

പള്ളിപ്പാട്  ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ സഹോദരന്മാരുടെ അടക്കം മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തിലാണ് നടപടി. 

ഹരിപ്പാട്: ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ  സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ  രണ്ട് പ്രതികൾ പിടിയിൽ. പള്ളിപ്പാട്  ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ  ഉണ്ടായ സംഘർഷത്തിൽ സഹോദരന്മാരുടെ അടക്കം മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തിലാണ് നടപടി. 

പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ  അനി  ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക്  ചെമ്പടി വടക്കതിൽ  സുധീഷ് (28) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം.  പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരൻ  സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് കുത്തേറ്റത്.  ഇവർ  വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.  കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് എസ് എച്ച് ഒ  ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ ശ്രീകുമാരക്കുറുപ്പ്, എ എസ് ഐ നിസാർ, സീനിയർ സിപിഒ  സുരേഷ്, സിപിഒ  മാരായ നിഷാദ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Read Also: അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പോയി; കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്