
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പെൺകുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആൺകുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു സ്കൂളില്‍ പഠിക്കുന്ന 14 വയസ് മാത്രം പ്രായമുളള പെണ്‍കുട്ടിയാണ് സഹപാഠിയായ 14 കാരനിൽ നിന്നും ഗർഭിണിയായത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വിദഗ്ധ ചികില്‍സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷമാണ് സഹപാഠിക്കെതിരെ കേസെടുത്തത്. അതേസമയം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More : 'ഓഡിയോ ക്ലിപ്പ്, 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ്'; എപിപി അനീഷ്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam