
കൊച്ചി: പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ബസ് തൊഴിലാളിയുമായിരുന്ന എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ സുലോചനയുടെ മകൻ 28 വയസ്സുള്ള ശരത്തിനെയാണ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുള്ള വിദ്യാർത്ഥിനിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കിൽ സ്വയം ചാകുമെന്നും പെൺകുട്ടിയാണ് അതിനുത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്ന് എല്ലാമാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി പറയുകയും തുടർന്ന് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിങ്ങിലൂടെ പീഡനം പുറത്തറിയുകയുമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം പരീതുകുട്ടിയുടെ വീട്ടിൽ വാടകക്കു താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാബു, സബ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ, റോയി.കെ.പുന്നൂസ്, ഗിരീഷ് കുമാർ എഎസ്ഐ അമ്പിളി എസ് സി പി ഒ രഞ്ജിത്ത്, രജിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam