സ്വർണ്ണക്കടത്ത് കേസിൽ കോയമ്പത്തൂർ സ്വദേശി നന്ദകുമാറിനെ എൻഐഎ കൊച്ചി യൂണിറ്റിന് കൈമാറി

Web Desk   | Asianet News
Published : Sep 09, 2020, 08:55 PM ISTUpdated : Sep 09, 2020, 09:05 PM IST
സ്വർണ്ണക്കടത്ത് കേസിൽ കോയമ്പത്തൂർ സ്വദേശി നന്ദകുമാറിനെ എൻഐഎ കൊച്ചി യൂണിറ്റിന് കൈമാറി

Synopsis

കോഴിക്കോട്ടെ  ജ്വല്ലറി ഉടമ ഷംസുദ്ദിൻ കേസിലെ മുഖ്യ കണ്ണിയെന്ന് വ്യക്തമാക്കിയ എന്‍ഐഎ കേസില്‍ അഞ്ച് പേരെ കൂടി പ്രതി ചേർത്തിരുന്നു. 

കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്  കേസിൽ കോയമ്പത്തൂർ സ്വദേശി നന്ദകുമാറിനെ എൻഐഎ കൊച്ചി യൂണിറ്റിന് കൈമാറി. ഇയാളെ കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. നേരത്തെ നന്ദകുമാറിന്‍റെ സ്വർണ്ണപണിശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഐഎ ചെന്നൈ യൂണിറ്റ് പരിശോധന നടത്തിയിരുന്നു.

കോഴിക്കോട്ടെ  ജ്വല്ലറി ഉടമ ഷംസുദ്ദിൻ കേസിലെ മുഖ്യ കണ്ണിയെന്ന് വ്യക്തമാക്കിയ എന്‍ഐഎ കേസില്‍ അഞ്ച് പേരെ കൂടി പ്രതി ചേർത്തിരുന്നു. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് എൻഐഎ പ്രതിചേർത്തത്. കുന്നമംഗലം സ്വദേശി മുസ്തഫ ,ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ,തലശ്ശേരി സ്വദേശി രാജു,കോഴിക്കോട് സ്വദേശി മുഹമ്മദ്  ഷമീർ  എന്നിവരെയാണ് പ്രതി ചേർത്തത്.


ഇതോടെ എൻ ഐ എ കേസിലെ  പ്രതികളുടെ എണ്ണം 30 ആയിരുന്നു. കേസിലെ ഗൂഢാലോചന ഷംസുദ്ദിനിന്ടെ അറിവോടെയാണെന്നാണ് എൻഐഎ നിലപാട്. അനധികൃതമായി എത്തിച്ച സ്വർണ്ണം ആഭരണങ്ങളാക്കി തമിഴ്നാട്ടിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തിയതിന്‍റെ തെളിവുകളും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്