വീഡിയോ കോളിൽ വിദ്യാർഥിയോ‌ട് ലൈം​ഗികത ആവശ്യപ്പെട്ട് പ്രൊഫസർ, റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച് പെൺകുട്ടി

Published : May 26, 2023, 11:39 PM ISTUpdated : May 26, 2023, 11:42 PM IST
വീഡിയോ കോളിൽ വിദ്യാർഥിയോ‌ട് ലൈം​ഗികത ആവശ്യപ്പെട്ട് പ്രൊഫസർ, റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച് പെൺകുട്ടി

Synopsis

പെൺകുട്ടി ഇതുവരെ ഔപചാരികമായി പരാതി നൽകിയിട്ടില്ലെങ്കിലും, ജൗൻപൂർ പോലീസ് വീഡിയോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലഖ്നൗ: വീഡിയോ കോൾ ചെയ്യുന്നതിനിടെ വിദ്യാർഥിയോട് മോശമായി പെരുമാറുന്ന പ്രൊഫസറുടെ വീഡിയോ വൈറൽ. പെൺകുട്ടി തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയോട് അധ്യാപകൻ ലൈം​ഗികത ആവശ്യപ്പെടുന്നതാണ് വീഡി‌യോ. ജൗൻപൂരിലെ വിബിഎസ് പൂർവാഞ്ചൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത  കോളേജിലെ പ്രൊഫസറാണ് പഠിപ്പിക്കുന്ന വിദ്യാർഥിയോട് യാതൊരു ലജ്ജയുമില്ലാതെ ലൈംഗികാഭ താൽപര്യം തുറന്ന് പറയുകയും പെൺകുട്ടിയെ നിർബന്ധിക്കുന്നതും.

പെൺകുട്ടി ഇതുവരെ ഔപചാരികമായി പരാതി നൽകിയിട്ടില്ലെങ്കിലും, ജൗൻപൂർ പോലീസ് വീഡിയോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകനെ തുറന്നുകാട്ടുന്നതിനായി പെൺകുട്ടി തന്നെ സംഭാഷണം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പ്രൊഫസർ പെൺകുട്ടിയോട് ആവർത്തിച്ച് ചോദിക്കുകയും പെൺകുട്ടി വിനയത്തോടെ നിരസിക്കുകയും ചെയ്തു. വിഷയം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കോളേജ് അധികൃതർ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വീടിന് സമീപം റെയിൽവേ ട്രാക്ക്, കളിക്കുന്നതിനിടെ ട്രെയിൻ തട്ടി; വർക്കലയിൽ 2 വയസുകാരന് ദാരുണാന്ത്യം

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ