പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത വാഴയുടെ ഇല എസ്റ്റേറ്റ് അധികൃതർ വെട്ടിയതായി പരാതി

By Web TeamFirst Published Jun 8, 2021, 12:02 AM IST
Highlights

റബ്ബർ തോട്ടത്തിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത വാഴയുടെ ഇലകൾ എസ്റ്റേറ്റ് അധികൃതർ വെട്ടി മാറ്റിയതായി പരാതി. മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിലാണ് സംഭവം. 

മുണ്ടക്കയം: റബ്ബർ തോട്ടത്തിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത വാഴയുടെ ഇലകൾ എസ്റ്റേറ്റ് അധികൃതർ വെട്ടി മാറ്റിയതായി പരാതി. മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിലാണ് സംഭവം. ആറു കർഷകർ ചേർന്ന് തോട്ടത്തിൻറെ പതിനാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു. 

9700 വാഴകളാണ് ഡിസംബർ മാസത്തിൽ നട്ടത്. ഇവ കുലച്ചു തടുങ്ങിയപ്പോൾ ഇലകൾ നീക്കം ചെയ്യണമെന്ന് എസ്റ്റേറ്റ് മാനേജർ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടന്ന് മാനേജർ തൊഴിലാളികളെയുമായെത്തി 370 വാഴകളുടെ ഇലകൾ വെട്ടിമാറ്റിയെന്നാണ് കർഷകർ പറയുന്നത്. 

വാഴകൾക്കിടയിൽ എസ്റ്റേറ്റ് അധികൃതർ നട്ടിരുന്ന കമുക്, കൊക്കോ എന്നിവക്ക് തണൽ അധികമായതിനാലാണ് ഇലകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. കർഷകരുടെ പരാതിയിൽ പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!