തോക്ക് ചൂണ്ടി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി പൊലീസ്

Published : Nov 26, 2020, 08:00 PM IST
തോക്ക് ചൂണ്ടി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി പൊലീസ്

Synopsis

തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം കാറില്‍ കയറി ഡ്രൈവറോട് തൊട്ടുത്ത ജില്ലയായ മധുബാനിയിലേക്ക് വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ടു.

പാറ്റ്ന: ബിഹാറില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. പാറ്റ്നയ്ക്കടുത്ത് സീതാമര്‍ഹിയിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുന്ന  ഡോ. ഡെയ്‌സി ജയ്‌സ്വാളിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. നഴ്സിംഗ് ഹോമില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡോക്ടറുടെ വാഹനം ബൈക്കിലെത്തിയ യുവാക്കള്‍ തടയുകയായിരുന്നു. ഡ്രൈവര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം കാറില്‍ കയറി ഡ്രൈവറോട് തൊട്ടുത്ത ജില്ലയായ മധുബാനിയിലേക്ക് വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ടു.

സംഭവം കണ്ടുനിന്ന നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സീതാമര്‍ഹി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറെ കണ്ടെത്തി. സീതാമര്‍ഹിയില്‍ നിന്ന് തൊട്ടടുത്ത ജില്ലയായ മധുബാനിയിലേക്കുള്ള റോഡില്‍ വച്ച് പൊലീസ് ഡോക്ടറുടെ വാഹനം തടഞ്ഞു. പൊലീസിനെ കണ്ട് അക്രമി സംഘം ഓടി രക്ഷപ്പെട്ടെന്നും ഇവര്‍ക്കായിതെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

11കാരി നേരിട്ടത് അതിക്രൂരമായ പീഡനം, തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണം; ബിജെപി പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ
തീരാത്ത പക; 22കാരനെ വെട്ടി ഭാര്യയുടെ ബന്ധുക്കൾ; ആക്രമണം പ്രണയവിവാഹത്തിന്റെ പേരിൽ