കൂത്താട്ടുകുളത്ത് വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

Published : Jun 11, 2022, 02:21 AM IST
കൂത്താട്ടുകുളത്ത് വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

Synopsis

 സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

കൂത്താട്ടുകുളം: ഇലഞ്ഞിയിൽ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ഇടുക്കി ഉടുന്പൻചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴി‍ഞ്ഞ ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 

അന്ന് രവീന്ദ്രനൊഴികെ പത്ത് പേർ പിടിയിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കള്ളനോട്ടുകളുടെ എണ്ണം വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്; ഇപ്പോൾ എങ്ങനെയുണ്ടെന്ന് കോൺ​ഗ്രസും തൃണമൂലും‌

തിരുവനന്തപുരത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം; 44500 രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം. 44500 രൂപയുടെ കള്ളനോട്ടും (Fake currency notes) നോട്ട്  നിര്‍മ്മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യാഴാഴ്ച വിതുരയില്‍ നിന്നും നാല്‍പ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഇന്ന് പിടിയിലാവരുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.

തിരുവനന്തപുരം വിതുരയിൽ കഴിഞ്ഞ ദിവസം 40,500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയിരുന്നു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ നാല്‌ പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്. 

Also Read: പ്രത്യേക പേപ്പറിൽ നോട്ടിന്റെ വശങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും; കള്ളനോട്ട് വ്യാപകമോ? ഒരാൾ അറസ്റ്റിൽ

കേരളത്തിൽ വിവിധ ഇടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് ചാത്തന്നൂർ പൊലീസ് പറയുന്നത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന്  500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ