ദോഹയിൽ നിന്നും കുടുംബമായെത്തി; സ്വർണ കള്ളക്കടത്ത് നടത്തിയ ദമ്പതികൾ പിടിയിൽ, സ്വര്‍ണ്ണം ഒളിപ്പിച്ചത് കുപ്പിവളകൾ

Published : Jan 19, 2024, 11:35 PM IST
ദോഹയിൽ നിന്നും കുടുംബമായെത്തി; സ്വർണ കള്ളക്കടത്ത് നടത്തിയ ദമ്പതികൾ പിടിയിൽ, സ്വര്‍ണ്ണം ഒളിപ്പിച്ചത് കുപ്പിവളകൾ

Synopsis

ബാഗേജിനകത്ത് കുപ്പി വളയ്ക്കകത്താണ് സ്വർണ വളകൾ ഒളിപ്പിച്ചിരുന്നത്. അതുപോലെ ഹെയർ പിന്നിന്‍റെ മറവിലും സ്വർണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു.

കൊച്ചി: ദോഹയിൽ നിന്നും കുടുംബമായെത്തി സ്വർണ കള്ളക്കടത്ത് നടത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദോഹയിൽ നിന്നുമെത്തിയ ദമ്പതികളിൽ നിന്ന് വന്ന ദമ്പതികൾ  51 ലക്ഷം രൂപ വിലവരുന്ന 929 ഗ്രാം സ്വർണമാണ് കടത്തിയത്.

ബാഗേജിനകത്ത് കുപ്പി വളയ്ക്കകത്താണ് സ്വർണ വളകൾ ഒളിപ്പിച്ചിരുന്നത്. അതുപോലെ ഹെയർ പിന്നിന്‍റെ മറവിലും സ്വർണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു. ഭർത്താവിൻ്റെയും ഭാര്യയുടേയും ബാഗേജിൽ നിന്നും സ്വർണം കസ്റ്റംസ് കണ്ടെടുത്തു. ഇവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുന്നതിനാൽ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്ന് കസ്റ്റംസ് അറിയിച്ചു

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ