സാനിറ്റൈസറും മദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്ന് വില്‍പ്പന: കൊവിഡ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : Apr 12, 2020, 12:54 AM IST
സാനിറ്റൈസറും മദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്ന് വില്‍പ്പന: കൊവിഡ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Synopsis

സാനിറ്റൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നു വില്പന നടത്തിയതിന് കൊവിഡ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റിലായി.

തിരുവനന്തപുരം: സാനിറ്റൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നു വില്പന നടത്തിയതിന് കൊവിഡ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിയായ സജിൻ ആണ് വര്‍ക്കല പോലീസിന്റെ  പിടിയിലായത്. ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയിൽ കലര്‍ത്തിയാണ് വിൽപന. 

പൊലിസ് പട്രോളിങ്ങിനിടയില്‍ മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന ചെറുന്നിയൂര്‍ സ്വദേശിയായ യുവാവിനെ ഇന്ന് ഉച്ചയ്ക്ക് പോലിസ് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സജിനെ കുറിച്ചുളള വിവരം കിട്ടുന്നത്. ചപ്പാത്തി എന്ന കോഡ് ഉപയോഗിച്ചാണ് മദ്യവിൽപന. ഒരു ലിറ്ററിന് 1600 രൂപ നിരക്കിലാണ് വിൽപന.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്