ദളിത് യുവാവുമായി പ്രണയം; മകളെ അമ്മ തീകൊളുത്തി കൊന്നു

Published : Nov 21, 2019, 08:25 AM IST
ദളിത് യുവാവുമായി പ്രണയം; മകളെ അമ്മ തീകൊളുത്തി കൊന്നു

Synopsis

ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം  സ്വദേശിനി ജനനിയാണ് മരിച്ചത്. 

ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം  സ്വദേശിനി ജനനിയാണ് മരിച്ചത്. തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു  ജനനി. യുവാവുമായി പ്രണയത്തിലാവുകയും കൂടെ പോകാന്‍ ജനനി ശ്രമം നടത്തുകയും ചെയ്തിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധം തുടര്‍ന്നതോടെയാണ് അമ്മയെ പ്രകോപിപ്പിച്ചത്.

മകളുടെയും തന്‍റെയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച മഹേശ്വരി തീകൊളുത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉമാമഹേശ്വരിക്കും ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ
അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർജാമ്യ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി