സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ ഉപേക്ഷിച്ചു, വിൽപ്പത്രം റദ്ദാക്കി, ക്രൂരതയ്ക്ക് പിന്നിൽ അധ്യാപികയായ മകൾ

Published : Dec 25, 2020, 06:44 PM IST
സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ ഉപേക്ഷിച്ചു, വിൽപ്പത്രം  റദ്ദാക്കി, ക്രൂരതയ്ക്ക് പിന്നിൽ അധ്യാപികയായ മകൾ

Synopsis

സ്വത്ത് ലഭിക്കുന്നതുവരെ മാതാപിതാക്കളെ നോക്കിയ ഇവർ സ്വത്ത് ലഭിച്ചതോടെ അച്ഛനമ്മമാരെ ഉപേക്ഷിക്കുകയായിരുന്നു...

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്വത്ത് കിട്ടിയിതിന് പിന്നാലെ മകൾ മാതാപിതാക്കളെ ഉപേക്ഷിച്ചു. മൂന്ന് മക്കളിൽ ഒരാളുടെ പേരിലാണ് സ്വത്തുക്കൾ എഴുതി നൽകിയത്. 

സ്വത്ത് ലഭിക്കുന്നതുവരെ മാതാപിതാക്കളെ നോക്കിയ ഇവർ സ്വത്ത് ലഭിച്ചതോടെ അച്ഛനമ്മമാരെ ഉപേക്ഷിക്കുകയായിരുന്നു. അധ്യാപികയായ മകളാണ് മതാപിതാക്കളെ ഉപേക്ഷിച്ചത്. ഇതോടെ ഇവരുടെ സ്വത്ത് കൈമാറിക്കൊണ്ടുള്ള വിൽപ്പത്രം ഇരുവരും ചേർന്ന് റദ്ദാക്കി. 

സ്വത്ത് എഴുതി നൽകിയതോടെ മകൾ ഞങ്ങളെ റോഡിലേക്ക് ഇറക്കിവിട്ടു - അച്ഛനും അമ്മയും പറഞ്ഞു. മകളാണ് തങ്ങളെ നോക്കിയിരുന്നത്. അതിനാൽ അവളുടെ പേരില്ർ സ്വത്ത് എഴുതി നൽകി. സ്വത്ത് ലഭിക്കില്ലെന്നതിനാൽ മറ്റുമക്കൾ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പരാതിപ്പെട്ടു. 
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്