
മുംബൈ: ലഹരിമരുന്നു കേസിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഗുണ്ടാത്തലവൻ കരിംലാലയുടെ ബന്ധുവുമായ ചിങ്കു പഠാൻ എന്ന പർവേസ് ഖാനെ(40) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. ഘൻസോളിയിലെ വസതിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലും പരിസരങ്ങളിലും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ രണ്ടു കോടി രൂപയുടെ കണക്കിൽപ്പെടാത്ത കറൻസിയും കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്നും കൈത്തോക്കുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞവർഷം ഒക്ടോബറിൽ ലഹരിമരുന്നു കേസിൽ പിടിയിലായ സൊഹൈൽ സയ്യദ്(34), സിഷാൻ(32) എന്നിവരിൽനിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് പഠാന്റെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam