ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കല്‍: പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

Published : Apr 30, 2020, 06:57 PM ISTUpdated : Apr 30, 2020, 11:05 PM IST
ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കല്‍: പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

Synopsis

സമാനസ്വഭാവമുള്ള മറ്റൊരു കേസില്‍ മജ്‌നാസിനെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.  

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസിനെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോശമായി ചിത്രീകരിച്ച് അവര്‍ക്ക് തന്നെ അയച്ചുകൊടുക്കുകയായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തലശ്ശേരി ജയിലിലേക്കയച്ചു.
സമാനസ്വഭാവമുള്ള മറ്റൊരു കേസില്‍ മജ്‌നാസിനെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പോക്‌സോ വകുപ്പ് ഇല്ലാത്തതിനാല്‍ ആ കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും