പെരുമ്പാവൂരിൽ പൊലീസുകാരെ മർദ്ദിച്ചയാൾ മയക്കുമരുന്നുമായി അറസ്റ്റിൽ

Published : Nov 13, 2020, 11:43 PM IST
പെരുമ്പാവൂരിൽ പൊലീസുകാരെ മർദ്ദിച്ചയാൾ മയക്കുമരുന്നുമായി അറസ്റ്റിൽ

Synopsis

പെരുമ്പാവൂരിൽ പൊലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. ഇയാളുടെ പക്കൽ നിന്നും മയക്കു മരുന്നും പിടികൂടി. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റിൻഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: പെരുമ്പാവൂരിൽ പൊലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. ഇയാളുടെ പക്കൽ നിന്നും മയക്കു മരുന്നും പിടികൂടി. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റിൻഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ പാലക്കാട്ടു താഴത്തു വച്ച് തണ്ടേക്കാട് സ്വദേശി ആദിൽ ഷായെ വെടിച്ച കേസിലെ പ്രതികളെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴാണ് സംഭവം.  ആശുപത്രി പരിസരത്ത് എത്തിയ റിൻഷാദ് പ്രതികളെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ എസ്ഐ റിൻസ്, സീനിയർ സിപിഒ ഷിബു എന്നിവരെ കയ്യേറ്റം ചെയ്തു. 

തുടര്‍ന്ന്‌ കൂടതലൽ പോലിസെത്തിയാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌.  തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പോക്കറ്റിൽ നിന്ന്  നാല് ഗ്രാം ഹെറോയിനും, കാറിൽ നിന്ന് 108 ഗ്രാം ഹാഷിഷ് ഓയിലും, കത്തിയും പൊലീസിനു ലഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7 വർഷമായിട്ടും കുട്ടികളില്ല, ഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം, മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറി ഭാര്യ, അറസ്റ്റ്
ഫസ്റ്റ് ക്ലാസിലുള്ളവരും പൈലറ്റുമാരും ഇറങ്ങി, വിമാനത്തിന്റെ ഡോർ തകർക്കാൻ ശ്രമിച്ച് എസി പോലുമില്ലാതെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ