കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം, പ്രതി പിടിയിൽ

Published : Jan 21, 2022, 03:16 PM IST
കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം, പ്രതി പിടിയിൽ

Synopsis

കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. 

എറണാകുളം: കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് നവംബർ 12 രാത്രിയിൽ മോഷണം പോയത്. 

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെജെ ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്. മോഷണം പോയ ടിക്കറ്റുകളിൽ സമ്മാനാർഹമായവയുടെ നന്പർ എല്ലാ ലോട്ടറിക്കടയുടമകൾക്കും പൊലീസ് കൈമാറിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം പ്രതി ടിക്കറ്റുമായി കടകളിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു പൊലീസ്

പ്രതീക്ഷിച്ച പോലെ തന്നെ സമ്മാനാർഹമായ ഒരു ടിക്കറ്റ് മാറാനായി ഇയാൾ പാലായിലെ ഒരു കടയിൽ ചെന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നതിനിടയിലാണ് പ്രതി മറ്റൊരു കേസിൽ കാഞ്ഞിരപ്പിള്ളി പൊലീസിന്റെ പിടിയിലായത്. സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് ബാബുവിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്