'യുവതിയുടെ കരച്ചില്‍'; പൊലീസുകാരനെ സ്വകാര്യ ബസ് ഡ്രൈവറും ജീവനക്കാരും തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

By Web TeamFirst Published Oct 24, 2020, 1:50 PM IST
Highlights

പൊലീസുകാരനെ മര്‍ദ്ദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവറും ജീവനക്കാരും ഇവരെ ഭീഷണിപ്പെടുത്തി.

ദില്ലി: യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരനെ സ്വകാര്യ ബസ് ഡ്രൈവറും ജീവനക്കാരും തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.  കശ്മീർ ഗേറ്റിന് സമീപത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോണ്‍‌സ്റ്റബിളിനെയാണ് സംഘം ആക്രമിച്ച് യുപിയിലേക്ക് കടത്തിക്കൊണ്ട് പോയി ഫിറോസാബാദില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ ബസ് ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഒരു ബസിനുള്ളില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് ആക്രമണമെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ സച്ചിന്‍ പറഞ്ഞു. രാത്രി 11 മണിയോടെ സ്വകാര്യ ബസിനുള്ളില്‍‌ നിന്ന് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു. സംശയം തോന്നി ബസിനടുത്തെത്തി ഡ്രൈവറോട് വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. ബസിലേക്ക് കയറിയതോടെ ബസ് ജീവനക്കാര്‍ ഡോറിനടുത്തെത്തി തടഞ്ഞു. അകത്ത് കയറി പരിശോധിക്കാനായി തയ്യാറായപ്പോള്‍‌ ബസ് ജീവനക്കാര്‍ തന്നെ മര്‍ദ്ദിക്കുകയും ദില്ലിയില്‍നിന്ന് യുപിയിലെ ഫിറോസാബാദിലേക്ക് ബസ്  ഓടിച്ച് പോവുകയുമായിരുന്നുവെന്ന് പൊലീസുകാരന്‍ പറഞ്ഞു.

പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ഫോണുകൾ, ഇ-ബീറ്റ് ബുക്ക്, സർവീസ് പിസ്റ്റൾ, പഴ്സ് എന്നിവ സംഘം പിടിച്ച് വാങ്ങിയിരുന്നു. പൊലീസുകാരനെ മര്‍ദ്ദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവറും ജീവനക്കാരും ഇവരെ ഭീഷണിപ്പെടുത്തി.  എന്നിവ അവർ എടുത്തുകൊണ്ടുപോയി. ബസ്സിലെ യാത്രക്കാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഡ്രൈവറും ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി.

അന്വേഷണത്തില്‍  രാജീവ് ചൗരാസി എന്നയാളും മകൻ അങ്കിത്തും ചേർന്നാണ് ബസ് ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. മധ്യപ്രദേശിലെ ഭീന്ദില്‍ നിന്നാണ് പൊലീസ് ബസ് കണ്ടെത്തിയത്.  ചൗരാസിയയുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍  സർവീസ് പിസ്റ്റളും ഇ-ബീറ്റ് ബുക്കും പൊലീസ്  കണ്ടെടുത്തു. ബസ് ജീവനക്കര്‍ക്കായി അന്വേഷണം നടക്കുകയാണെന്നംു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

click me!