ഹോംവർക്ക് ചെയ്തില്ല; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി, പൊലീസ് അന്വേഷണം തുടങ്ങി

Published : Jun 08, 2022, 08:47 PM ISTUpdated : Jun 08, 2022, 10:56 PM IST
ഹോംവർക്ക് ചെയ്തില്ല; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി, പൊലീസ് അന്വേഷണം തുടങ്ങി

Synopsis

മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.

ദില്ലി: ഹോംവർക്ക് പൂർത്തിയാക്കാത്തിന് ആറ് വയസുകാരിയായ മകളെ കൈയും കാലും കെട്ടി ദില്ലിയിലെ കൊടും ചൂടില്‍ വീടിന്‍റെ ടെറസിൽ ഉപേക്ഷിച്ച് അമ്മ.  മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.

ദില്ലിയിലെ കർവാർ നഗറിലാണ് സംഭവം. ഹോം വർക്ക് ചെയ്യാത്തതിന് ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിടുകയായിരുന്നു. ദില്ലിയിലെ കനത്ത ചൂടിൽ മണിക്കൂറുകളോളം കുട്ടി ടെറസിൽ കിടന്ന് നിലവിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൈയും കാലും കെട്ടിയിട്ടതിനാൽ കുട്ടിക്ക് എവിടേക്കും നീങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതോടെ നിലവിളിച്ച കുട്ടിയെ കണ്ട അയൽക്കാരാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാതിയുമായി നിരവധി പേർ ദില്ലി പൊലീസിനെ സമീപിച്ചു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയുടെ കുടുംബത്തെ കണ്ടെത്തിയെന്ന് അറിയിച്ചു. കുട്ടികൾക്കെതിരായ അതിക്രമത്തിന് അമ്മക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. വിശദമായ അന്വേഷണത്തിന് ശേഷം നടപടികളിലേക്ക്  കടക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു.

"

Also Read:  ഹോംവ‍ർക്കില്ല, പരീക്ഷയില്ല, ഏത് കോഴ്സും ഫസ്റ്റ്ക്ലാസിൽ പാസ്സാകാം ഫിൻലൻഡിൽ

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം