മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍

Published : Jun 15, 2023, 02:13 PM IST
മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍

Synopsis

സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മതിലകം: തൃശ്സൂരിലെ മതിലകത്ത് ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ ആണ് നഴ്സായ  യുവതി ദന്തഡോക്ടര്‍ക്കെതിരെ  പരാതി നല്‍കിയത്. കേസെടുത്തതോടെ രാജ്യം വിട്ട പ്രതിയെ  മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
 
ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയാണ് പരാതി നല്‍കിയത്. തന്നെ പ്രതി നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കയ പ്രതയെ റിമാൻഡ് ചെയ്തു.  

Read More :  'ബലാത്സംഗം ചെയ്തു, നഗ്നദൃശ്യം പ്രചരിപ്പിച്ചു, ബ്ലാക് മെയിൽ'; മോഡലിന്‍റെ പരാതി, പരസ്യ ഏജൻസി ഉടമ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ