കുഴിപ്പള്ളി ബീച്ചില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തിന് പിന്നില്‍ ലഹരിമരുന്ന് സംഘം

By Web TeamFirst Published Apr 8, 2019, 2:42 PM IST
Highlights

സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താൻ ശ്രമിച്ചത് ലഹരി വിൽപന സംഘമെന്നു പൊലീസ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: ഞാറയ്ക്കലിലെ കുഴിപ്പള്ളി ബീച്ചില്‍ ഇന്നലെ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താൻ ശ്രമിച്ചത് ലഹരി വിൽപന സംഘമെന്നു പൊലീസ് വിശദമാക്കി. 

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു, ഷിജിൽ, നജ്മൽ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് കുഴിപ്പള്ളി ബീച്ചില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായത്. കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്. 

നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. പരുക്കൊന്നും കൂടാതെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. 
 

click me!