പത്ത് വര്‍ഷം മുമ്പ് ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു; ഉദ്യോഗസ്ഥയെ മദ്ധ്യവയസ്കന്‍ വെടിവെച്ച് കൊന്നു

By Web TeamFirst Published Mar 30, 2019, 2:20 PM IST
Highlights

തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് മാര്‍ച്ച് ഒന്‍പതിന് നേടിയ ബാല്‍വിന്ദര്‍ കൊലപാതകം നടത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് തോക്ക് വാങ്ങിയത്. 

ചണ്ഡീഗര്‍: ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദ് ചെയ്തതിന് പ്രതികാരമായി ഉദ്യോസ്ഥയെ മദ്ധ്യവയസ്കന്‍ വെടിവെച്ച് കൊന്നു. പഞ്ചാബ് ഗവര്‍ണ്‍മെന്‍റ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥയായ നേഹ ഷോരിയാണ് വെടിയേറ്റ് മരിച്ചത്. 2009 ല്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ ഉപയോഗിക്കുന്ന 35 ഓളം ഗുളികള്‍ ബാല്‍വിന്ദര്‍ സിംഗിന്‍റെ ഫാര്‍മസിയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ നേഹ ഫാര്‍മസി ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. 

തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് മാര്‍ച്ച് ഒന്‍പതിന് നേടിയ ബാല്‍വിന്ദര്‍ കൊലപാതകം നടത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് തോക്ക് വാങ്ങിയത്. നേഹയുടെ നെഞ്ചിലും തലയ്ക്കുമാണ് വെടിയേറ്റത്. വെടിവെച്ച ശേഷം ബാല്‍വിന്ദര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. 


  

click me!