ലഹരിയുടെ പിടിയിൽ തലസ്ഥാനം: മൂന്നാഴ്ചക്കിടെ രണ്ടുപേരെ ലഹരിസംഘം കൊന്നു

Published : Mar 14, 2019, 11:41 PM IST
ലഹരിയുടെ പിടിയിൽ തലസ്ഥാനം: മൂന്നാഴ്ചക്കിടെ രണ്ടുപേരെ ലഹരിസംഘം കൊന്നു

Synopsis

ഫോണിലെ വിവരങ്ങൾ ചോർത്തി എന്നതിൻറെ പേരിൽ ബംഗ്ളൂരുവിൽ നിന്നും സുഹൃത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നത്. 

തിരുവനന്തപുരം: ലഹരിമാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനം. മൂന്നാഴ്ചക്കിടെ ലഹരി സംഘം തല്ലികൊന്നത് രണ്ടു യുവാക്കളെയാണ്. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല. ഉത്തരേന്ത്യയിൽ നിന്നൊക്കെ കേൾക്കുന്ന പോലെ ആളെ തട്ടിക്കൊണ്ട് പോകുക, ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുക. തിരുവനന്തപുരത്തെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് തുടരെ ഉണ്ടാകുന്നത്.

ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ ഈ മാസം മൂന്നിന് കൊലപ്പെടുത്തിയതും. കരമന അനന്തുവിനെ കൊന്ന മാതൃകയിൽ. ഫോണിലെ വിവരങ്ങൾ ചോർത്തി എന്നതിൻറെ പേരിൽ ബംഗ്ളൂരുവിൽ നിന്നും സുഹൃത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നത്. വിഷ്ണുവധത്തിൽ ഫോൺ ചോർത്തലാണ് കാരണമായി പറയുന്നതെങ്കിൽ അനന്തുവിൻറെ കൊലക്കുള്ള കാരണം ഉത്സവത്തിനിടെ ഉണ്ടായ തർക്കം. 

നിസ്സാര സംഭവങ്ങൾ പോലും ക്രൂരമായി കൊലയിലേക്ക് നയിക്കുന്നു. പ്രതികളെല്ലാം 19 നും 25 നും ഇടക്ക് പ്രായമുള്ളവർ. പ്രതികളെല്ലാം പലതരും മയക്കുമരുന്നിന് അടിമകൾ. കഴിഞ്ഞ ആറുമാസത്തിനിടെ നഗരത്തിൽ നിന്നും പൊലീസ് മാത്രം പിടിച്ചത് 291 കിലോ കഞ്ചാവും, 57 കിലോ ഹാഷിഷ് ഓയിലും. ലഹരി ഗുളികളുമുണ്ട് പിന്നെ എൽഎസ്ഡിയും. പൊലീസിൻറെ ഷാഡോ പൊലീസിൻറെയും വല്ലപ്പോഴുമുള്ള കഞ്ചാവു പിടിത്തമല്ലാതെ മാഫിയ സംഘത്തിൻറെ വേരുകണ്ടത്താനോ വിതരണ ശ്യഖലയിലെ പ്രധാന കണ്ണികളെ തൊടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. 

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മാഫിയയുടെ കച്ചവടം. മാലിയിലേക്ക് മയക്കുമരുന്ന കടത്താനുള്ള കേന്ദ്രമായി തിരുവനന്തപുരത്തെ മാഫിയാ സംഘം മാറ്റിക്കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പനംകുളത്തെ വീട്ടിൽ 34 പേരും ഒത്തുകൂടി, ആസൂത്രണം ചെയ്തത് വൻ പദ്ധതി, കുപ്രസിദ്ധനെ ഉൾപ്പെടെ വലയിലാക്കി പൊലീസ്
10 ദിവസം, അന്വേഷിച്ച് കണ്ടെത്തിയത് 224 മൊബൈൽ ഫോണുകൾ, നഷ്ടമായതിൽ ഏറെയും നോർത്ത് പറവൂരിൽ