ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്; പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ

Published : May 20, 2024, 01:31 PM IST
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്; പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ

Synopsis

പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

തൃശൂര്‍: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന  രാസ ലഹരിയുമായി യുവാവ് പിടിയിൽ. തൃശൂര്‍ കൊരട്ടിയില്‍ വെച്ചാണ് യുവാവ് പിടിയിലായത്. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ് ) നാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടർന്ന് കൊരട്ടി ജംഗ്ഷനിൽ നടത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. യുവാവില്‍ നിന്ന് പതിനഞ്ച് ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

പോക്കറ്റിൽ  പൊതിഞ്ഞു സൂക്ഷിച്ച എംഡിഎംഎ പൊലീസ് പരിശോധനയിലാണ് കണ്ടെടുത്തത്. അമൽ കൃഷ്ണന് മുമ്പും ലഹരിമരുന്ന് കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി


 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്