റിസോർട്ടിലെ പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി, പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ നാല് പേർ പിടിയിൽ

Published : Nov 14, 2022, 11:36 AM ISTUpdated : Nov 14, 2022, 11:38 AM IST
  റിസോർട്ടിലെ പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി, പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ നാല് പേർ പിടിയിൽ

Synopsis

കൊൽക്കത്തയുടെ കിഴക്കൻ പ്രദേശമായ രജർഹട്ടിലാണ് സംഭവം. നവംബർ ഒമ്പതിന് ഒരു റിസോർട്ടിൽ നടന്ന പാർട്ടിക്കിടെ നാല് പേർ തന്നെ ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

കൊൽക്കത്ത: പാർട്ടിക്കിടെ യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയുടെ കിഴക്കൻ പ്രദേശമായ രജർഹട്ടിലാണ് സംഭവം. നവംബർ ഒമ്പതിന് ഒരു റിസോർട്ടിൽ നടന്ന പാർട്ടിക്കിടെ നാല് പേർ തന്നെ ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഒരു സുഹൃത്തിനൊപ്പമാണ് യുവതി റിസോർട്ടിൽ പാർട്ടിക്കെത്തിയത്. രാത്രി 10 മണി വരെ യുവതി അവിടെ ഉണ്ടായിരുന്നു. അവിടെവച്ച് നാല് പേരിൽ നിന്ന് തനിക്ക് ലൈം​ഗികോപദ്രവം നേരിട്ടു എന്നാണ് യുവതിയുടെ പരാതി. ന​ഗരത്തിലെ ഐടി ഹബ്ബുകൾക്ക് പ്രസിദ്ധമായ സ്ഥലമാണ് രജർഹട്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു പീഡനമെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Read Also: ഇരുമ്പ് മോഷ്ടിച്ചെന്നാരോപണം; യുവാക്കളെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു 

ഇരുമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ തൂണിൽ കെട്ടിയിട്ട് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. ബിഹാറിലെ മുസാഫർപുറിലാണ് സംഭവം. യുവാക്കൾ അബോധാവസ്ഥയിലാവുന്നതുവരെ നാട്ടുകാർ മർദ്ദനം തു‍ടർന്നെന്നാണ് റിപ്പോർട്ട്. 

യുവാക്കൾ മുസാഫർപുർ സ്വദേശികൾ തന്നെയാണ്. ന​​ഗരത്തിലെ പാലം നിർമ്മാണത്തിനായി ഒരു ഷെഡിൽ‌ ഇരുമ്പ് സാമ​ഗ്രികൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ നിന്ന് ഒരു ക്വിന്റലിന് മേലെ ഇരുമ്പാണ് മോഷണം പോയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോഴാണ് മോഷ്ടാക്കൾ ഈ യുവാക്കളാണെന്ന് നാട്ടുകാർ ആരോപിച്ചത്. നാട്ടുകാർ സംഘടിച്ചതോടെ യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്നാലെയോടി ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. 

പൊലീസെത്തിയാണ് യുവാക്കളെ രക്ഷിച്ചത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൃത്യസമയത്ത് തങ്ങളെത്തി യുവാക്കളെ രക്ഷിച്ചെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ, യുവാക്കൾ ക്രൂരമായി മർദ്ദിക്കപ്പെട്ട ശേഷമാണ് പൊലീസ് എത്തിയതെന്ന് ആരോപണം ഉയരുന്നുണ്ട്. പൊലീസ് യുവാക്കളെ ചോ​ദ്യം ചെയ്തുവരികയാണ്. യുവാക്കളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

Read Also: ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖത്തിട്ട് പീഡിപ്പിക്കും; 'സ്ഫടികം വിഷ്ണു' പൊലീസ് പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ