ജൈവവളം എന്ന പേരിൽ വിമാനത്തില്‍ കടത്തി; തിരുവനന്തപുരത്തു നിന്നെത്തിച്ച മയക്കുമരുന്ന് മാലിയിൽ പിടികൂടി

Published : Mar 23, 2022, 11:30 PM IST
ജൈവവളം എന്ന പേരിൽ വിമാനത്തില്‍ കടത്തി; തിരുവനന്തപുരത്തു നിന്നെത്തിച്ച മയക്കുമരുന്ന് മാലിയിൽ പിടികൂടി

Synopsis

ജൈവവളം എന്ന പേരിലാണ് മാലിയിലേക്ക് മയക്കുമരുന്ന് വിമാനത്തില്‍ കടത്തിയത്. ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത് തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരം നഗരത്തിലെ വീടിന്റെ മേല്‍വിലാസമാണ് പാഴ്‌സലില്‍ ഉള്ളത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram)  നിന്ന് മാലിയിലേക്ക് (Maldives) വൻതോതിൽ മയക്കു മരുന്ന് കടത്തി. മാലി വിമാനത്താവളത്തില്‍ ഈ മയക്കു മരുന്ന് പിടികൂടുകയായിരുന്നു. വലിയ അളവിലുള്ള ഹാഷിഷ് ഓയിലാണ് പിടിച്ചത്.

ജൈവവളം എന്ന പേരിലാണ് മാലിയിലേക്ക് മയക്കുമരുന്ന് വിമാനത്തില്‍ കടത്തിയത്. ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത് തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരം നഗരത്തിലെ വീടിന്റെ മേല്‍വിലാസമാണ് പാഴ്‌സലില്‍ ഉള്ളത്.  കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് ആണ് തിരുവനന്തപുരം വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയത്. 

Read Also: സ്കൂൾ വിദ്യാർത്ഥികൾ കളിയാക്കി, പ്രകോപിതനായി;  കാട്ടാക്കടയിൽ യുവാവിന്റെ പെട്രോൾ ബോംബേറ് 

കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ്  പെട്രോൾ ബോംബെറിഞ്ഞു.  ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കിയതിൽ പ്രകോപിതനായതിനെ തുടർന്നാണ് യുവാവ് ബോംബെറിഞ്ഞത്.

കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു  നേരെയാണ് ബൈക്കിൽ എത്തി യുവാവ് പെട്രോൾ ബോംബെറിഞ്ഞത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.  നെയ്യാർ ഡാമിൽ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്