
ഇൻഡോർ: മധ്യപ്രദേശിലെ പ്രധാന നഗരമായ ഇൻഡോറിൽ മദ്യപിച്ച് ലക്കുകെട്ട നാല് യുവതികൾ മറ്റൊരു യുവതിയെ മർദ്ദിച്ച് അവശയാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ബെൽറ്റുകൊണ്ടാണ് യുവതിയെ ഇവർ മർദ്ദിച്ചത്. മുടിയിൽപിടിച്ച് റോഡിൽ തള്ളിയിട്ട ശേഷമായിരുന്നു ക്രൂരമർദ്ദനം. ശനിയാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. യുവതിയെ ചവിട്ടുകയും മുഖത്തിടിക്കുകയും ചെയ്തു. സമീപത്തുള്ളവർ സംഭവം മൊബൈലിൽ ചിത്രീകരിച്ചെങ്കിലും സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യാതൊരു കാരണവുമില്ലാതെ മദ്യപിച്ചെത്തിയ സ്ത്രീകൾ തന്നെ മർദ്ദിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. പെസ്റ്റിസൈഡ് ഷോപ്പിൽ ജീവനക്കാരിയാണ് മർദ്ദനത്തിനിരയായ യുവതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam