മദ്യലഹരിയില്‍ തര്‍ക്കം; മധ്യവയസ്കനെ സുഹൃത്ത് മരത്തടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

By Web TeamFirst Published Feb 24, 2020, 6:45 PM IST
Highlights

കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും തർക്കത്തിനൊടുവിൽ മരത്തടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിച്ചുളള വഴക്കിനൊടുവിലാണ് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ അടിയേറ്റ് മരിച്ചത്. ഇയാളെ ആക്രമിച്ച സുഹൃത്ത് സുബ്രഹ്മണ്യനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രേംകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കത്തിനൊടുവിൽ മരത്തടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അടിയേറ്റ പ്രേംകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് സുബ്രഹ്മണ്യൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. 

click me!