DYFI leader attacked : ആലപ്പുഴയില്‍ വെട്ടേറ്റ ഡിവൈഎഫ്‌ഐ നേതാവ് ചികിത്സയില്‍

Published : Feb 11, 2022, 01:14 PM IST
DYFI leader attacked : ആലപ്പുഴയില്‍ വെട്ടേറ്റ ഡിവൈഎഫ്‌ഐ നേതാവ് ചികിത്സയില്‍

Synopsis

മദ്യ-മയക്കുമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ആരോപിച്ചു.  

ആലപ്പുഴ: ആലപ്പുഴ നൂറനാട് വെട്ടേറ്റ ഡിവൈഎഫ്‌ഐ (DYFI)  പ്രവര്‍ത്തകന്‍ ആകാശ് കൃഷ്ണന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. വ്യാഴാഴ്ച അര്‍ധരാത്രി നൂറനാട് മാര്‍ക്കറ്റിനു സമീപമായിരുന്നു സംഭവം. കഴുത്തിനും തോളിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍  വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ-മയക്കുമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് സംഘഷം നിലനില്‍ക്കുകയാണ്.  സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്