ആനക്കൊമ്പ് കടത്ത്; മലയാളികളടക്കം എട്ടംഗ സംഘം കൊഡൈക്കനാലിൽ പിടിയിൽ

Published : Jul 19, 2022, 03:04 PM ISTUpdated : Jul 19, 2022, 03:07 PM IST
ആനക്കൊമ്പ് കടത്ത്; മലയാളികളടക്കം എട്ടംഗ സംഘം കൊഡൈക്കനാലിൽ പിടിയിൽ

Synopsis

തിരിച്ചിറപള്ളിയിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് മലയാളികൾക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ ആണ് സംഘം പിടിയിലായത്.

കൊഡൈക്കനാൽ : രണ്ട് മലയാളികൾ ഉൾപ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്ത് സംഘം തമിഴ്നാട്ടിലെ കൊഡൈക്കനാലിൽ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഷീദ്, തൃശ്ശൂർ സ്വദേശി സിബിൻ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികൾ. കാരയ്ക്കൽ, മധുര, കൊടൈക്കനാൽ, ഡിണ്ടിഗൽ സ്വദേശികളാണ് മറ്റ് പ്രതികൾ.

രണ്ട് ആനക്കൊമ്പും നാടൻ തോക്കും ഇവരിൽ നിന്ന് പിടികൂടി. തിരിച്ചിറപള്ളിയിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് മലയാളികൾക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ ആണ് സംഘം പിടിയിലായത്. രഹസ്യവിവരം കിട്ടി എത്തിയ കൊടൈക്കാനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾ വ്യാപാരത്തിനായി ഒത്തുചേർന്ന ഹോട്ടൽ വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി, സര്‍ക്കാര്‍ ഹര്‍ജി തള്ളി

കൊച്ചി : മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസുമായി മുന്നോട്ട് പോകാമെന്നും മോഹൻലാൻ തുടർനടപടികൾ നേരിടണമെന്നും കോടതി അറിയിച്ചു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. ആദായനികുതി വകുപ്പ് കൊച്ചിയിൽ മോഹൻലാലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. 

Read Also : ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി, 79.23 ലക്ഷം രൂപയുടെ സ്വത്ത്

തുടർന്ന് വനംവകുപ്പ് കൈമാറി കേസെടുത്തു. ആനക്കൊമ്പുകള്‍ പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

(ഫയൽ ചിത്രം )

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ