അമ്മയുടെ രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ എട്ടുവയസുകാരിക്ക് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനം

By Web TeamFirst Published May 13, 2019, 10:19 AM IST
Highlights

അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. എതിർത്തപ്പോളാണ്  അനീഷ്  കുട്ടിയെ മർദ്ദിച്ചത്.  കുട്ടിയെ  അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്

കട്ടപ്പന:  ഇടുക്കി ഉപ്പുതറയിൽ എട്ടു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അമ്മയുടെ കാമുകന് അറസ്റ്റിൽ . പത്തേക്കർ സ്വദേശി അനീഷാണ് അറസ്റ്റിലായത്. അമ്മയുടെ രഹസ്യ ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിക്ക് ക്രൂര മർദ്ദനം ഏറ്റത്. കുട്ടിയുടെ അച്ഛൻ തളർവാതം  വന്നു കിടപ്പിലായപ്പോൾ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു.  

മറ്റൊരു വീട്ടിൽ അനീഷിനൊപ്പമായിരുന്നു താമസം. അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. എതിർത്തപ്പോളാണ്  അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്.  കുട്ടിയെ  അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്.  

മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. കുട്ടിയുടെ അച്ഛന്റെ  അമ്മയുടെ പരാതിയിൽ ആണ്  ഉപ്പുതറ പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മർദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

click me!