വഴിപാട് പണം തിരിമറി; കൊട്ടാരക്കര ഗണപതി ക്ഷേത്രം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് തടവ് ശിക്ഷ

By Web TeamFirst Published May 13, 2019, 12:32 PM IST
Highlights

2006-07 കാലത്തെ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയുടെ ബുക്കിംഗ് തുക ദേവസ്വത്തിലേക്ക് അടച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

കൊല്ലം:വഴിപാട് പണത്തിൽ തിരിമറി നടത്തിയതിന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉണ്ണികൃഷ്ണന് കോടതി ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. 

2006-07 കാലത്തെ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയുടെ ബുക്കിംഗ് തുക ദേവസ്വത്തിലേക്ക് അടച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

click me!