
തിരുവനന്തപുരം : ട്രെയിനിൽ നിന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം. വിമുക്തഭടനായ മധ്യവയസ്കനെ സ്കൂള്‍ അധികൃതര്‍ പിടികൂടി റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.
കൊല്ലത്ത് ജോലി ചെയ്യുന്ന സുരേഷ് കുമാര്‍ ട്രെയിനില്‍ മടങ്ങുമ്പോള്‍ ചിറയന്‍കീഴ് സ്റ്റേഷനില്‍ വെച്ചാണ് സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നത്. റെയില്‍വെ ട്രാക്കിന് സമീപത്ത് കൂടി നടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഇയാള്‍ ആഴ്ചകളായി ഇത് തുടര്‍ന്നതോടെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
രക്ഷയില്ലാതായതോടെയാണ് ട്രെയിനില്‍ കയറി ഇയാളെ പിടികൂടിയത്. ചിറയന്‍കീഴ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ശുചിമുറിയില്‍ കയറുന്ന സുരേഷ്, ഗ്ലാസ് ജനല്‍ അഴിച്ചുമാറ്റിയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത കാണിച്ചിരുന്നത്. ഇന്ന് വൈകീട്ട് സ്കൂളിലെ അധ്യാപകരും മറ്റു സ്റ്റാഫുകളും ആസൂത്രിതമായ ട്രെയിനില്‍ കയറി ഇയാളെ പിടിക്കുകയായിരുന്നു. പിന്നീട് റെയില്‍വെ പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam