എല്ലാത്തിനും കാരണം 500 രൂപ! കണ്ണുകൾ ചൂഴ്ന്നെടുത്ത് സുഹൃത്തുക്കളുടെ അരുംകൊല; വിശ്വസിക്കാനാകാതെ നാട്

Published : Jan 12, 2024, 07:57 PM IST
എല്ലാത്തിനും കാരണം 500 രൂപ! കണ്ണുകൾ ചൂഴ്ന്നെടുത്ത് സുഹൃത്തുക്കളുടെ അരുംകൊല; വിശ്വസിക്കാനാകാതെ നാട്

Synopsis

ബുധനാഴ്ച രാത്രിയാണ് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ മോഹൻ സിങിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്.

ബോജ്പൂർ: ബീഹാറിലെ ​​ബോജ്പൂരിൽ യുവാവിനെ സുഹൃത്തുക്കൾ അതിക്രൂരമായി കൊലപ്പെടുത്തി. 20 കാരനായ മോഹൻ സിങിനെയാണ് സുഹ‍ൃത്തുക്കൾ അതിക്രൂരമായി കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൂർച്ചയേറിയ ആയുധങ്ങളുപയോ​ഗിച്ച് രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മോഹൻ സിങിന്‍റെ മൃതശരീരം കാണപ്പെട്ടത്. ശരീരം മുഴുവൻ അതിക്രൂരമായ മർദ്ദനത്തി​ന്റെ പാടുകളുമുണ്ടായിരുന്നു. കൂലിപണിക്കാരനായ മോഹൻ സിങ് പണിയെടുത്തതി​ന്റെ കൂലിയായി സുഹൃത്തുക്കളോട് 500 രൂപ ചോദിച്ചതാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് വിവരം.ബോജ്പൂരിലെ ബാര ബസന്ത്പൂർ നിവാസിയാണ് കൊല്ലപ്പെട്ട മോഹൻ സിങ്.

രാമക്ഷേത്ര പ്രതിഷ്ഠ: ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു, ഡ്രൈഡേയും; ദീപാവലി പോലെ ആഘോഷിക്കമെന്നും യുപി സർക്കാർ

സംഭവം ഇങ്ങനെ

ബുധനാഴ്ച രാത്രിയാണ് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ മോഹൻ സിങിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. ഇതിന് അതിക്രൂരമായ കൊലപാതകം നടന്നത്. അജയ് മ​ഹാതോ എന്ന സുഹൃത്താണ് മറ്റുള്ളവർക്കൊപ്പം മോഹ​നെ വീട്ടിൽ വന്ന് വിളിച്ചുകൊണ്ട് പോയതെന്ന് സഹോദരൻ രാധാ സിങ്ങ് വ്യക്തമാക്കിയത്. കൂലിപണിക്കാരനായ മോഹൻ സിങ് പണിയെടുത്തതി​ന്റെ കൂലിയായി 500 രൂപ ചോദിച്ചത് സൃഹുത്തുക്കളെ പ്രകോപിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാധാ സിങ് വിവരിച്ചു.

എന്തോ പാർട്ടിയുണ്ടെന്ന് പറഞ്ഞാണ് സഹോദരനെ അവർ വിളിച്ച് കൊണ്ടുപോയതെന്നും രാധാ സിങ് പറഞ്ഞു. രാത്രി ഏറെ വൈകിയിട്ടും മോഹൻ, വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് രാധാ സിങിന് സംശയം തോന്നിയത്. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ രാധാ സിങ് സഹോ​ദരനെ തിരഞ്ഞിറങ്ങി. ഒടുവിൽ പിറ്റേന്നു രാവിലെ സൻവാരി പാലത്തിന് സമീപത്തെ വയലിൽ നിന്നും മോഹ​ന്‍റെ മൃത​ദേഹം കണ്ടെത്തുകയായിരുന്നു. രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മോഹ​ന്‍റെ ശരീരം കാണപ്പെട്ടത്. സഹോ​ദര​ന്‍റെ പരാതിയിൽ ബോജ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായി ഊർജ്ജിതശ്രമം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ