
തിരുവനന്തപുരം: അമിത പലിശ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ സന്തോഷ്, ദീപക് എന്നിവരെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി ദില്ലിയിൽ ഒളിവിലായിരുന്നു ഇരുവരും.
വട്ടിയൂർക്കാവ് പ്രവർത്തിച്ചിരുന്ന ജി.ക്യാപിറ്റൽ എന്ന സ്ഥാപനം വഴിയാണ് അച്ഛനും മകനും സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷത്തിന് പ്രതിദിനം മുന്നൂറ് രൂപയായിരുന്നു പലിശ വാഗ്ദാനം. നടൻ കൊല്ലം തുളസി ഉള്‍പ്പെടെ 200 ലധികം പേർ ഇവിടെ പണം നിക്ഷേപിച്ചു. സന്തോഷും മകൻ ദീപകുമാണ് പണം വാങ്ങിയിരുന്നതും, പലിശ നൽകിയിരുന്നതും. ആദ്യം പണം ഇരട്ടിച്ച് കിട്ടിയപ്പോള്‍ ചിലർ കൂടുതൽ നിക്ഷേപം നടത്തി. രണ്ട് വർഷം മുമ്പ് കിട്ടിയ പണവുമായി അച്ഛനും മകനും മുങ്ങി.
വട്ടിയൂർക്കാവ്, മ്യൂസിയം, ശ്രീകാര്യം സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. ഇവരുടെ സഹായികളായി പ്രവർത്തിച്ചവരെ കുറിച്ചും അന്വേഷണം തുടരുകയാണ്. പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് നിക്ഷേപകർ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. ഇരുവരെയും റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam