കെജിഎഫ് സിനിമയിലെ ഡയലോഗ് പറഞ്ഞ് 10 വയസുകാരിയെ ചുറ്റിക കൊണ്ട് അടിച്ചു; അച്ഛന്‍ അറസ്റ്റില്‍

Published : Nov 06, 2019, 06:51 AM ISTUpdated : Nov 06, 2019, 07:02 AM IST
കെജിഎഫ് സിനിമയിലെ ഡയലോഗ് പറഞ്ഞ് 10 വയസുകാരിയെ ചുറ്റിക കൊണ്ട് അടിച്ചു; അച്ഛന്‍ അറസ്റ്റില്‍

Synopsis

തന്‍റെ രണ്ട് പെൺമക്കളിൽ ഒരാളെയാണ് ഭാര്യയുടെ മുന്നിൽവെച്ചു ഇയാൾ മദ്യലഹരിയിൽ ചുറ്റിക കൊണ്ട് അടിച്ചത്.  കെജിഎഫ് സിനിമയിലെ നായകനെപ്പോലെ ചുറ്റിക കൊണ്ട് അടിക്കുമെന്നു പറയുന്ന ഇയാൾ സിനിമയിലെ സംഭാഷണങ്ങളും പറഞ്ഞാണ് കുട്ടിയെ ആക്രമിച്ചത്.

ബംഗളൂരു: കർണാടകയിലെ ഹാസനിൽ പത്തു വയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച അച്ഛൻ അറസ്റ്റിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് പൊലീസ് കേസ് എടുത്തത്. കെജിഎഫ് സിനിമയിലെ സംഭാഷണങ്ങൾ പറഞ്ഞായിരുന്നു ആക്രമണം. 

ഹാസനിലെ ചെമ്പകനഗറിലാണ് സംഭവം. കാപ്പി എസ്റ്റേറ്റ് ഉടമയായ അൻപതുകാരനാണ് അറസ്റ്റിലായത്. തന്‍റെ രണ്ട് പെൺമക്കളിൽ ഒരാളെയാണ് ഭാര്യയുടെ മുന്നിൽവെച്ചു ഇയാൾ മദ്യലഹരിയിൽ ചുറ്റിക കൊണ്ട് അടിച്ചത്. മക്കളിൽ ഒരാൾ തന്നെ ഇതിന്റെ ദൃശ്യങ്ങൾ എടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തായത്.

കെജിഎഫ് സിനിമയിലെ നായകനെപ്പോലെ ചുറ്റിക കൊണ്ട് അടിക്കുമെന്നു പറയുന്ന ഇയാൾ അതിലെ സംഭാഷണങ്ങളും പറയുന്നുണ്ട്. ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് ഹാസൻ പൊലീസ് കേസ് എടുത്തത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതിയും നൽകി. ഇതോടെ കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.  ആൺകുട്ടികൾ ഇല്ലാതിരുന്ന ദേഷ്യത്തിൽ ഇയാൾ പെണ്കുഞ്ഞുങ്ങളെയും ഭാര്യയെയും പതിവായി ഉപദ്രവിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. 

വീഡിയോ കടപ്പാട്- ടൈംസ് നൗ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്