
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ തേപ്പുപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. നാല് ദിവസം മുമ്പാണ് ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിച്ചത്. മദ്യപിച്ചെത്തിയ അഗസ്റ്റിൻ കുട്ടിയുടെ ഇടത് കാലിലാണ് തേപ്പുപെട്ടി കൊണ്ട് പൊള്ളൽ ഏൽപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുമ്പും ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിച്ചതായി അമ്മയും മുത്തശ്ശിയും പൊലീസിന് പരാതി നൽകിയിരുന്നു.
അന്ന് മുന്നറിയിപ്പ് നൽകി പൊലീസ് ഇയാളെ പറഞ്ഞ് വിടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.
പ്രസവത്തെ തുടർന്ന് രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു
പ്രസവത്തെ തുടർന്ന് രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു
കോഴിക്കോട്: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം കാരണം യുവതി മരിച്ചു. പൂനൂർ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്‌ലയാണ് (20) ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽൽ വെച്ച് മരിച്ചത്. യുവതി പ്രസവിച്ച കുഞ്ഞിനെ വെൻറിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പിതാവ് ജാഫർ ചെമ്പലങ്കോട് വിദേശത്താണ്. മാതാവ്: ജനീഷ സഹോദരി: ജഫ്ന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam