Child Rape : മദ്യലഹരിയിൽ സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ

Published : Dec 26, 2021, 10:25 PM IST
Child Rape : മദ്യലഹരിയിൽ സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ

Synopsis

മദ്യലഹരിയിൽ സ്വന്തം മകളെ ബലാത്സംഗം (Child Rape) ചെയ്ത  പിതാവ് അറസ്റ്റിൽ. തമിഴ്നാട് (Tamil Nadu) കോയമ്പത്തൂർ  അണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ പത്ത് വയസ്സുള്ള മകളെ പീഡനത്തിന് ഇരയാക്കിയത്.

കോയമ്പത്തൂർ: മദ്യലഹരിയിൽ സ്വന്തം മകളെ ബലാത്സംഗം (Child Rape) ചെയ്ത  പിതാവ് അറസ്റ്റിൽ. തമിഴ്നാട് (Tamil Nadu) കോയമ്പത്തൂർ  അണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ പത്ത് വയസ്സുള്ള മകളെ പീഡനത്തിന് ഇരയാക്കിയത്. 

അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടി സംഭവം പറഞ്ഞത്. തുടർന്ന് അമ്മ പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നുഭർത്താവ്  മദ്യപിച്ച്  വീട്ടിലെത്തിയത്. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

യുവതിയുടെ പരാതിയിൽ മുപ്പത്തിയെട്ടുകാരനായ ഭർത്താവിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം,   തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ  കോടതിയിൽ ഹാജരാക്കി പല്ലടം സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.

പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തിനൊടുവിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസായിരുന്നു. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച ബാബുവെന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. 

പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. മദ്യപാനത്തെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്നാണ് സാബുവിനെ പിടികൂടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്