'ഇനി കുടിച്ച് വീട്ടിൽ വരരുത്; മദ്യപിച്ചെത്തിയ അച്ഛനുമായി തർക്കം, 16 കാരിയെ പിതാവ് കുത്തിക്കൊന്നു

Published : Jan 04, 2024, 12:04 PM IST
 'ഇനി കുടിച്ച് വീട്ടിൽ വരരുത്; മദ്യപിച്ചെത്തിയ അച്ഛനുമായി തർക്കം, 16 കാരിയെ പിതാവ് കുത്തിക്കൊന്നു

Synopsis

നിലവിളി കേട്ട് വന്ന അയൽവാസികൾ രക്തത്തിൽ കുളിച്ചു കിടന്ന അക്ഷദയെയാണ് കണ്ടത്. ഇവർ ഉടനെ തന്നെ പതിനാറുകാരിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൂനെ: മഹാരാഷ്ട്രയിൽ സ്ഥിരമായുള്ള മദ്യപാനം ചോദ്യം ചെയ്തതിന് സ്വന്തം മകളെ 45കാരനായ പിതാവ് കുത്തികൊന്നു. പൂനെ വാഗോളി നിവാസിയായ ഫക്കീര ദുപ്പർഗുഡെയാണ് 16 കാരിയ മകൾ അക്ഷദയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ഥിരം മദ്യപാനിയായ പിതാവ് സംഭവ ദിവസവും വീട്ടിൽ മദ്യപിച്ചാണ് എത്തിയത്. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ പിതാവ് മകളെ  കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫക്കീര  സ്ഥിരമായി വീട്ടിൽ മ​ദ്യപിച്ചെത്തി ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികളും നാട്ടുകാരും  പറയുന്നു. ബുധനാഴ്ച രാത്രിയിൽ ഭാര്യയും മകനും വീട്ടിലില്ലാത്ത നേരത്താണ് ഫക്കീര മദ്യപിച്ച് എത്തിയത്. അച്ഛ​ന്റെ മദ്യപാനത്തെ അക്ഷദ പതിവ് പോലെ  ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി.  വാക്തർക്കത്തിനൊടുവിൽ പ്രകോപിതാനയ പിതാവ്  അക്ഷദയെ കൈയ്യിൽ കിട്ടിയ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തികൊല്ലുകയായിരുന്നു.

മകളെ കുത്തി വീഴ്ത്തിയതിന് ശേഷം പിതാവ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. നിലവിളി കേട്ട് വന്ന അയൽവാസികൾ രക്തത്തിൽ കുളിച്ചു കിടന്ന അക്ഷദയെയാണ് കണ്ടത്. ഇവർ ഉടനെ തന്നെ പതിനാറുകാരിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് കൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മകളെ കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഫക്കീര ദുപ്പർഗുഡെയെ 3 മണിക്കൂറിനുള്ളിൽ ക്രൈം ബ്രാഞ്ച് പിടികൂടി. ബസിൽ കയറി നാട് വിടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്.

Read More :  വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, കന്യാകുമാരി തീരത്ത് ജാഗ്രത വേണം

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ