ദില്ലിയില്‍ വിശന്നുകരഞ്ഞ മൂന്നുവയസ്സുകാരിക്ക് പിതാവ് മദ്യം നല്‍കി

Published : Apr 07, 2019, 09:25 AM ISTUpdated : Apr 07, 2019, 09:30 AM IST
ദില്ലിയില്‍ വിശന്നുകരഞ്ഞ മൂന്നുവയസ്സുകാരിക്ക് പിതാവ് മദ്യം നല്‍കി

Synopsis

വൃത്തിരഹിതമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന കുട്ടിയെ മദ്യപനായ പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഡയപ്പറുകള്‍ കൃത്യമായി മാറ്റാത്തതിനാല്‍ കുട്ടിക്ക് അണുബാധ ഏറ്റിരുന്നു.

ദില്ലി: ദില്ലിയില്‍ മൂന്ന് വയസ്സുകാരിയോട് പിതാവിന്‍റെ ക്രൂരത. വിശന്നുകരഞ്ഞ കുഞ്ഞിന്‍റെ പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച് കുടിപ്പിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദില്ലി വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ദില്ലി പ്രേംനഗറിലെ വീട്ടില്‍ വൃത്തിരഹിതമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന കുട്ടിയെ മദ്യപനായ പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഡയപ്പറുകള്‍ കൃത്യമായി മാറ്റാത്തതിനാല്‍ കുട്ടിക്ക് അണുബാധ ഏറ്റിരുന്നു. മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറില്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.  

വനിതാ കമ്മീഷന്‍റെ  ഹെല്‍പ്പ്‍‍‍‍ലൈന്‍ നമ്പരിലേക്ക് വന്ന ഫോണ്‍ കോളിലൂടെയാണ് സംഭവം  പുറത്തറിയുന്നത്. മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കിയിട്ടില്ലെന്നും ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ