കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, പതിനഞ്ചുകാരന് ലഹരി മാഫിയയുടെ ക്രൂരമര്‍ദനം, പൊലീസിനെതിരെയും ആരോപണം

Published : Dec 09, 2022, 10:51 PM IST
 കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, പതിനഞ്ചുകാരന് ലഹരി മാഫിയയുടെ ക്രൂരമര്‍ദനം, പൊലീസിനെതിരെയും ആരോപണം

Synopsis

കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തില്ല.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് പതിനഞ്ചു വയസുകാരന് ലഹരി മാഫിയയുടെ ക്രൂരമര്‍ദനം. ഈ മാസം മൂന്നിന് വര്‍ക്കലയിലാണ് സംഭവമുണ്ടായത്. സ്റ്റീല്‍ വള ഉപയോഗിച്ചാണ് കുട്ടിയുടെ തലയിലും ചെവിയിലും അടിച്ചത്. അടിയേറ്റ് കുട്ടിയുടെ ചെവിയിലൂടെയും വായിലൂടെയും രക്തം വന്നുവെന്നും  അബോധാവസ്ഥയിലായെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തില്ല. പ്രദേശം ലഹരിമാഫിയയുടെ പിടിയിലാണെന്നും കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മര്‍ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. 

അതിഥി തൊഴിലാളികളുടെ പണവുമായി മലയാളി ഹോട്ടല്‍ മുതലാളി മുങ്ങിയതായി പരാതി, സംഭവം കോട്ടയത്ത്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ