
ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്.
പുന്നയാർ സ്വദേശി കാരാടിയിൽ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.
Also Read: അരുവിക്കര കൊലപാതകം; നിര്‍ണ്ണായക വിവരങ്ങളുമായി 8 പേജുള്ള ആത്മഹത്യക്കുറിപ്പ്
അതിനിടെ, പത്തനംതിട്ട കിഴക്കുപുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ. പൊന്നമ്പ് സ്വദേശി അജയന്റെ മകൾ അർച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ് ലൈൻ നമ്പര്‍: 1056, 0471-2552056)