അഞ്ചു കിലോ ആംബർഗ്രിസുമായി അഞ്ചു പേർ മുന്നാറിൽ വനം വകുപ്പിന്റെ പിടിയിൽ

By Web TeamFirst Published Jul 23, 2021, 6:27 PM IST
Highlights

അഞ്ചു കിലോ ആംബർഗ്രിസുമായി അഞ്ചു പേരെ മുന്നാറിൽ വനം വകുപ്പ് പിടികൂടി.  തേനി ജില്ലയിലെ പെരിയകുളം സ്വദേശി കളായ വേൽമുരുകൻ, സേതു ദിണ്ഡുക്കൾ ജില്ല വത്തലഗുണ്ട് സ്വദേശികളായ മുരുകൻ, രവികുമാർ മൂന്നാർ സ്വദേശി മുന്നിയ സ്വാമി എന്നിവരാണ് പിടിയിലായത്

മൂന്നാർ: അഞ്ചു കിലോ ആംബർഗ്രിസുമായി അഞ്ചു പേരെ മുന്നാറിൽ വനം വകുപ്പ് പിടികൂടി.  തേനി ജില്ലയിലെ പെരിയകുളം സ്വദേശി കളായ വേൽമുരുകൻ, സേതു ദിണ്ഡുക്കൾ ജില്ല വത്തലഗുണ്ട് സ്വദേശികളായ മുരുകൻ, രവികുമാർ മൂന്നാർ സ്വദേശി മുന്നിയ സ്വാമി എന്നിവരാണ് പിടിയിലായത്. മുന്നാറിലെ ലോഡ്ജിൽ വച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

1972ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.  നിയമത്തില്‍ വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൌശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.

ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്. മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. 

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

click me!